വീണയിൽ വാണിസരസ്വതി ദേവിയേ താണുവണങ്ങുന്നേൻ ഭക്തിപൂർവ്വം.
വാണീടവേണമിന്നെന്നുടെ നാവിൻമേൽ വാണികർത്താവേ നമിച്ചിടുന്നേൻ.
(വീണയിൽ)
പന്ത്രണ്ടുവത്സരം പന്തളേ വാണൊരു ബന്ധുരഗാത്രനാം മണികണ്ഠനേ.
വാണീടവേണമിന്നെന്നുടെ നാവിൻമേൽ.
വാണികർത്താവേ നമിച്ചിടുന്നേൻ.
(വീണയിൽ)
മോഹവലയിൽ വലയാത്ത ഞങ്ങളെ;
പാലനംചെയ്ക നീ ദേവ ദേവ.
മോഹിനിനന്ദന മോഹവിനാശനാ
നാരദസേവിത മണികണ്ഠനേ.
(വീണയിൽ)
No comments:
Post a Comment