Saturday, 21 December 2013

ASOKAN PAZHUVADY SONG 3

വീണയിൽ വാണിസരസ്വതി ദേവിയേ താണുവണങ്ങുന്നേൻ ഭക്തിപൂർവ്വം. വാണീടവേണമിന്നെന്നുടെ നാവിൻമേൽ വാണികർത്താവേ നമിച്ചിടുന്നേൻ. (വീണയിൽ) പന്ത്രണ്ടുവത്സരം പന്തളേ വാണൊരു ബന്ധുരഗാത്രനാം മണികണ്ഠനേ. വാണീടവേണമിന്നെന്നുടെ നാവിൻമേൽ. വാണികർത്താവേ നമിച്ചിടുന്നേൻ. (വീണയിൽ) മോഹവലയിൽ വലയാത്ത ഞങ്ങളെ; പാലനംചെയ്ക നീ ദേവ ദേവ. മോഹിനിനന്ദന മോഹവിനാശനാ നാരദസേവിത മണികണ്ഠനേ. (വീണയിൽ)

Tuesday, 17 December 2013

NARAYANAM BHAJE

നാരായണം ഭജേ നാരായണം‐ലക്ഷ്മി‐ നാരായണംഭജേ നാരായണം. വൃന്ദാവനസ്ഥിതം നാരായണം‐ദേവ‐ വൃന്ദൈരഭിഷ്ടുതം നാരായണം. (നാരായണം) ദിനകരമദ്ധ്യകം നാരായണം‐ദിവ്യ‐ കനകാംബരധരം നാരായണം. പങ്കജലോചനം നാരായണം‐ഭക്ത‐ സങ്കടമോചനം നാരായണം. കരുണാപയോനിധിം നാരായണം‐ഭവ്യ‐ ശരണാഗതനിധിം നാരായണം. രക്ഷിതജഗത്ത്രയം നാരായണം‐ചക്ര‐ ശിക്ഷിതാസുരചയം നാരായണം. അജ്ഞാനനാശകം നാരായണം‐ശുദ്ധ‐ വിജ്ഞാനഭാസകം നാരായണം. ശ്രിവത്സഭൂഷണം നാരായണം‐നന്ദ‐ ഗോവത്സപോഷണം നാരായണം. ശൃംഗാരനായകം നാരായണം‐പദ‐ ഗംഗാവിധായകം നാരായണം. ശ്രികണ്ഠസേവിതം നാരായണം‐നിത്യ‐ വൈകുണ്ഠവാസിനം നാരായണം. നാരായണം ഭജേ നാരായണം‐ലക്ഷ്മി‐ നാരായണം ഭജേ നാരായണം.

Sunday, 8 December 2013

Thenmala

KAPPIL

Kappil

Vazhi

അങ്ങാടിയിലേക്കുള്ള വഴി എന്നതുപോലെ അത്രയും സുവ്യക്തമാണ് സമ്പത്തിലേക്കുള്ള വഴിയും.സമ്പത്തിലേക്ക് നയിക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്.കഠിനാധ്വാനവും മിതവ്യയശീലവും.മറ്റൊരുവിധത്തിൽ പറഞ്ഞാൽ സമയവും പണവും ധൂർത്തടിക്കാതിരിക്കുക.സമയത്തെയും പണത്തെയും പരമാവധി പ്രയോജനപ്പെടുത്തുക.കഠിനാധ്വാനവും മിതവ്യയശീലവും കൂടാതെ ഒന്നും നേടാനാവില്ല.ഇതു രണ്ടും ഉണ്ടെങ്കിൽ എന്തും നേടാനാവുകതന്നെ ചെയ്യും. ഫ്രാങ്ക്ളിൻ

Saturday, 7 December 2013

ORU THERUVINTE KADHA

തെരുവിലെ നരകജിവിതങ്ങളുടെ പച്ചയായ ആവാഷ്കാരം.റിക്ഷാക്കാരും തെണ്ടികളും തെരുവുപിള്ളേരും സജീവമാക്കുന്ന രെുവുകൾ.തെരുവിൽപിറന്ന് തെരുവിൽത്തന്നെ മരിച്ചുവീഴുന്ന മനുഷ്യരുടെ കഥ. 1960ൽ പ്രസിദ്ധീകരിച്ച ഒരു തെരുവിന്റെ കഥ 1962 ലെ കേരള സാഹിത്യഅക്കാദമി അവാർഡു നേടി. തെരുവിലെ അപകടത്തിൽ കൊല്ലപ്പെടുന്ന സുധാകരനും പത്രവിൽപ്പനക്കാരനായ ക്യഷ്ണക്കുറുപ്പും മകൾ രാധയും ഭക്ഷണപ്രിയനായ ഓമഞ്ചിസാറും അന്ധനായ മുരുകനും റിക്ഷാക്കാരൻ പൈലിയുമെല്ലാം നമ്മൾ എവിടെയോ കണ്ട മുഖങ്ങളല്ലേ

Ganapathi song

വിഘ്നേശ്വരാ ജന്മനാളികേരം നിന്റെ തൃക്കാൽക്കലുടക്കുവാൻ വന്നു. തുമ്പിയുംകൊമ്പുംകൊണ്ടടിയന്റെ മാർഗം തമ്പുരാനെ തടയൊല്ലേ ഏകദന്താ കാക്കണമേനിയതം. (വിഘ ്നേശ്വരാ) അരവണപ്പായസം ഉണ്ണുമ്പോൾ, അതിൽനിന്നൊരുവറ്റു നീ തരണേ.(2) വർണ്ണങ്ങൾതേടും നാവിൻതുമ്പിന് പുണ്ണ്യാക്ഷരം തരണേ ഗണേശ്വരാ ഗംഗണപതയേ നമോ നമഃ (വിഘ്നേശ്വരാ) ഇരുളിൻമുളങ്കാടു ചിന്തുമ്പോൾ അരിമുത്തുമണിയെനിക്കു നീ തരണേ. കൂടില്ലാത്തൊരീ നിസ്വനമെൻ ക്യപ, കുടിലായ്ത്തീരണമേ, ഗണേശ്വരാ ഗംഗണപതയേ നമോ നമഃ (വിഘ്നേശ്വരാ)

Thursday, 5 December 2013

Asokan pazhuvadi song 2

പുകഴ്ന്ത കാശി മധുരയും പാണ്ടി തെങ്കാശി പളനിയിൽവേല (2) മന്ത്രസ്വരൂപമേ നമഃ ശ്രീ വേലായുധാ മന്ത്രസ്വരൂപമേ നമഃ (പുകഴ്ന്ത) മാമയിൽവേലും മയിലുമതാടും ശൂലംകരത്തിലേന്തി (2) ദണ്ഡകടാദി ഘോഷമാ ശ്രീ വേലായുധാ ദണ്ഡകടാദിഘോഷമാ (പുകഴ്ന്ത) പെരുന്തകാട്ടിന്നുദകിന വള്ളി അമ്മയെവേളിചെയ്യ്വാൻ (2) പാരിൽപിറന്ന ഷണ്മുഖാ ശ്രി വേലായുധാ പാരിൽപിറന്നഷണ്മുഖാ (പുകഴ്ന്തകാശി) പാർവ്വതിതന്നടെ തിരുമകനുണ്ണി കാവടിയാടും ബാലാ പളനിയിൽ വാസംചെയ്തോനെ ശ്രീവേലായുധാ പളനിയിൽ വാസംചെയ്തോനെ (പുകഴ്ന്ത)

Monday, 2 December 2013

Asokan pazhuvady song 1

കണ്ടോരുണ്ടോ എന്റെ കണ്ണനേ നീലത്തണ്ടാരടിമണി വർണ്ണനേ കണ്ടാൽക്കൊതിക്കുമെൻ കണ്ണനേ നിങ്ങൾ കണ്ടോയെൻ താമരക്കണ്ണനേ പുല്ലാങ്കുഴലുവിളിപ്പവൻ കാട്ടിൽ മല്ലാക്ഷിമാരൊത്തുവന്നവൻ കംസനെപ്പോരാടിക്കൊന്നവൻ കൊച്ചുകണ്ണനാം കൊച്ചുമന്നവൻ (കണ്ടോ) കാലികളെ മേച്ചുനിന്നവൻ സർവ്വപർവ്വതങ്ങളെപൊക്കി നിന്നവൻ പുല്ലാങ്കുഴലെനിക്കു തന്നവൻ കൊച്ചുകണ്ണനാം കൊച്ചുമന്നവൻ

Sunday, 1 December 2013

Ayyappa song 2

വിഷ്ണു മായയിൽ പിറന്ന വിശ്വരക്ഷകാ വില്വപത്രസദൃശനയന ശരണമേകണേ സ്വാമി ശരണമയ്യപ്പാ..സ്വാമിശരണമയ്യപ്പാ ശബരിശൈല ദ്യുതിനിവാസ ശങ്കരാത്മജാ ശാപമോക്ഷദായകനേ ശരണമേകണേ സ്വാമിശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ കരടികടുവ കരിവരാദി ഭൂതനാഥനായ് കാനനങ്ങളാണ്ടവനേ ശരണമേകണേ സ്വാമിശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ വ്രതവിശുദ്ധരായി നിന്റെ ജ്യോതി കാണുവാൻ ഇരുമുടിയും ശരവുമേന്തി ഞങ്ങൾ വരുമ്പോൾ സ്വാമിശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ അഭയവരദരായ നിന്റെ തിരുനടതന്നിൽ അഗതികളായ് ആശ്രിതരായ് ഞങ്ങൾ വരുമ്പോൾ സ്വാമിശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ ഭക്തിയെന്ന നെയ്യ് നിറഞ്ഞ ഹൃദയനാളിയിൽ ശരണഘോഷമുദ്രയുമായ് ഞങ്ങൾ വരുമ്പോൾ സ്വാമിശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ അഴുതഅടവി പമ്പതാണ്ടി അഖിലബാന്ധവാ അടിമലരിണതേടിത്തേടി ഞങ്ങൾ വരുമ്പോൾ സ്വാമിശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ