Friday, 1 May 2015

Sangamam sangamam song

സംഗമം സംഗമം ത്രിവേണീ സംഗമം ശൃംഗാരപദമാടും യാമം മദാലസയാമം (സംഗമം) ഇവിടെയോരോ ജീവതരംഗവും ഇണയെത്തേടും രാവിൽ നാണത്തിൽമുങ്ങിയ കായലിൻ കവിളിൽ നഖചിത്രമെഴുതും നിലാവിൽ നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ...ഓ...ഓ..ഓ.... (സംഗമം) ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും നിലാവിൽ നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാൻ ഉടയാടനെയ്യും നിലാവിൽ നീയുംഞാനും നമ്മുടെ ദാഹവും കൈമാറാത്ത രഹസ്യമുണ്ടോ..ഓ..ഓ...ഓ... (സംഗമം)

No comments:

Post a Comment