മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി വന്നടുത്തു
താമരക്കളിത്തോണി.
തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
സംക്രമപ്പൂനിലാവിറങ്ങി വന്നൂ
നിൻകിളി വാതിലിൽ പതുങ്ങി നിന്നു
മയക്കമെന്തേ മയക്കമെന്തേ(2)
മെരുക്കിയാൽ മെരുങ്ങാത്ത മാൻകിടാവേ.
(മാനത്തെ)
ശ്രാവണപഞ്ചമി ഭൂമിയിൽ വിരിച്ചിട്ട
പൂമണിമഞ്ചവും മടക്കിവയ്ക്കും
കാർമുകിൽ മാലകൾ മടങ്ങിയെത്തും
ഉണരുണരൂ ഉണരുണരൂ(2)
മദനൻ വളർത്തുന്ന മണിപ്പിറാവേ
(മാനത്തെ)
No comments:
Post a Comment