Thursday, 28 May 2015
Wednesday, 27 May 2015
Watsapppppp
വാട്സ് ആപ്പിൽ ഉപയോഗിക്കാൻ കഴിയുന്ന ചില വിദ്യ.
മൊബൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ന് വളരെയധികം ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ് ആപ്പ്. ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ മാത്രമേ വാട്സ് ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയുകയുള്ളൂ. ഉപയോക്താവിന്റെ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും ലേഖനസന്ദേശവും വാട്സ് ആപ്പ് വഴി അയയ്ക്കാനാവും എന്നതാണ് ഇതിൻറെ സവിശേഷത. ഐഒഎസ്, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി, നോക്കിയ, സിബിയന്‍ തുടങ്ങിയ മിക്ക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വാട്സ് ആപ്പ് ലഭ്യമാണ്. ഇന്ത്യയിൽ 5 കോടിയിലധികം വാട്സ് ആപ്പ് ഉപയോക്താക്കളുണ്ട്. വാട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ അതിൻറെ വരും വരായ്മകളെ കുറിച്ച് പൂർണ്ണ ബോധം ഉണ്ടായിരിക്കണം. അതിലെ എല്ലാ സാങ്കേതിക വശങ്ങളും നന്നായി മനസ്സിലാക്കുകയും വേണം. വാട്സ് ആപ്പ് ആപ്ലിക്കേഷനിൽ ഉപയോഗിക്കാൻ കഴിയുന്ന ചില വിദ്യകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
–
Some Tricks Of WhatsApp 1
–
1. മൊബൈലില്‍ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ തങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ആയി എന്നാണ് പലരുടെയും ധാരണ.എന്നാൽ വാട്ട്‌സ്ആപ്പിന്റെ ഡാറ്റാബേസില്‍ നിങ്ങളുടെ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാകുന്നില്ല.അതിനാൽ അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നതിന് സെറ്റിംഗ്‌സില്‍ അക്കൗണ്ട്‌സില്‍ പോയി നിങ്ങളുടെ അക്കൗണ്ട് ഡിലിറ്റ് ചെയ്യണം. അതിനുശേഷം, നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഇന്റെര്‍നാഷണല്‍ ഫോര്‍മാറ്റില്‍ എന്‍ടര്‍ ചെയ്യുക.
2.മൊബൈലിന്റെ ഡാറ്റാ പ്ലാന്‍ നിങ്ങള്‍ മറി കടക്കുന്നില്ല എന്ന് ഉറപ്പു വരുത്താനായി വാട്ട്‌സ്ആപ്പിനായുളള വാട്ട്‌സ്സ്റ്റാറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത് വാട്ട്‌സ്ആപ്പ് സ്റ്റാറ്റ്‌സ് നോക്കുക.
–
Some Tricks Of WhatsApp 3
–
3.നിങ്ങൾക്ക് ഒരാളോട് സംസാരിക്കാൻ താല്പര്യമില്ലെങ്കിൽ ലാസ്റ്റ് സീന്‍ സവിശേഷത മറയ്ക്കാവുന്നതാണ്.ഇതിനായി മെനുവില്‍ പോയി സെറ്റിംഗ്‌സില്‍ അക്കൗണ്ട്‌സില്‍ പ്രൈവസിയില്‍ പോകുക. അവിടെ നിങ്ങള്‍ക്ക് നിങ്ങളെ ഓണ്‍ലൈനില്‍ ആര്‍ക്കൊക്കെ കാണാം എന്ന് തിരഞ്ഞെടുക്കാൻ കഴിയും.
4.നിങ്ങളുടെ എല്ലാ സംഭാഷണങ്ങളും വാട്സ് ആപ്പ് മൈക്രോഎസ്ഡി കാര്‍ഡില്‍ സൂക്ഷിക്കുന്നുണ്ട്.ഇത് കാണാൻ എസ്ഡി കാര്‍ഡില്‍ വാട്ട്‌സ്ആപ്പിലെ ഡാറ്റാബേസ് ഫോള്‍ഡറില്‍ പോകുക.അപ്പോൾ msgstore.db.crypt എന്ന ഫയല്‍ കാണാം.അതില്‍ നിങ്ങള്‍ അന്നേ ദിവസം അയച്ച എല്ലാ സന്ദേശങ്ങളും ഉണ്ടാകും. ഒരു ടെക്‌സ്റ്റ് എഡിറ്ററില്‍ ഈ ഫയല്‍ തുറന്നാല്‍ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ കാണാന്‍ സാധിക്കും.
–
Some Tricks Of WhatsApp 4
–
5. വാട്ട്‌സ്ആപ്പ് തീം കണ്ട് മടുത്താൽ പുതിയ ഇന്റര്‍ഫേസില്‍ വരുന്ന വാട്ട്‌സ്ആപ്പ് പ്ലസ് ഹോളോ-യില്‍ നിന്ന് പുതിയത് തിരഞ്ഞെടുക്കാവുന്നതാണ്.