Monday, 3 August 2015

Ka

നമ്മുടെ നീതിന്യായ വ്യവസ്ഥയെ പറ്റി ഒരു കഥ.
ഒരിക്കല്‍ ഒരു പശു ഓടി പോകുന്നത് കണ്ടു ആന പശുവിനോട്‌ എന്തിനാണ് ഓടുന്നത് എന്ന് ചോദിച്ചു.
പശു: സര്‍ക്കാര്‍ എല്ലാ പോത്തിനെയും പിടിക്കാന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു. അത് കൊണ്ടാണ് ഓടുന്നത്.
ആന: അതിനു നീ എന്തിനാണ് ഓടുന്നത്? നീ പോത്തല്ലല്ലോ, പശുവല്ലേ?
പശു: ഞാന്‍ പശുവാണെന്ന് എനിക്കറിയാം. പക്ഷെ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ഞാന്‍ പോത്തല്ലെന്നും പശുവാണെന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ ചുരുങ്ങിയത് ഇരുപതു വര്‍ഷമെടുക്കും.
ഇത് കേട്ടപ്പോള്‍ ആനയും പശുവിന്റെ കൂടെ ഓടാന്‍ തുടങ്ങി

No comments:

Post a Comment