Friday, 17 July 2015

Madhusoodanan nair kavitha

ഞാന് കെട്ടിയ കളിവീടെന്തിനിടിച്ചുതകര്ത്തൂ നീഞാന് കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീഞാന് വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീഞാന് വിട്ടുപറത്തിയ പട്ടമറുത്തതുമെന്തിനു നീഞാന് കേള്ക്കും കഥകളില് വന്നു മറുത്തു പറഞ്ഞില്ലേഞാന് വീശിയ വര്ണ്ണച്ചിറകുമൊടിച്ചു കളഞ്ഞില്ലേഞാനാടിയൊരുഞ്ഞാല് പാട്ടു് മുറിച്ചു് കളഞ്ഞില്ലേഞാന് നട്ടൊരു പിച്ചകവള്ളി പുഴക്കിയെറിഞ്ഞില്ലേകണ്പൊത്തിച്ചെന്നുടെ വായില് കയ്പും കനലും നീ വെച്ചുകാണാതെയടുത്തു് മറഞ്ഞെന് കാതില് നീ പേടികള് കൂവിഒരുകാര്യം കാണിക്കാമെന്നതിദൂരം പായിച്ചെന്നെകരിമുള്ളിന് കൂടലിലാക്കി കരയിച്ചതു് നീയല്ലെ?ദൈവത്തെയടുത്തുവരുത്തി വരം തരുവിക്കാമെന്നോതിതലയില് തീച്ചട്ടിയുമേന്തിത്തുള്ളിച്ചതു് നീയല്ലേഒളികല്ലാലെന്നെയെറിഞ്ഞിട്ടവനാണെന്നെങ്ങൊ ചൂണ്ടിചളി കുഴയും ചിരിയാല് കയ്യിലെ മധുരം നീ കട്ടില്ലേസ്വപ്നത്തിന് മരതകമലയിലെ സ്വര്ഗ്ഗത്തേന് കൂടുകളെയ്യാന്കഷ്ടപ്പെട്ടുണ്ടാക്കിയൊരെന് ഞാണ് കെട്ടിയ വില്ലും ശരവുംഅമ്പലമുറ്റത്തെ പ്ലാശിന്കൊമ്പത്തെ കിളിയെ കൊല്ലാന്എന് പക്കല് നിന്നുമെടുത്തിട്ടെന് പേരു് പറഞ്ഞു നീഞാന് കയറിയടര്ത്തിയ നെല്ലിക്കായെല്ലാം മുണ്ടിലൊതുക്കീ-ട്ടതിലൊന്നെന് നേരേ നീട്ടി ദയകാണിച്ചവനും നീഞാനൊടിയെടുത്തൊരു മാങ്കനി ആള് വിട്ടുപിടിച്ചു് പറിച്ചുഎന്നെക്കൊണ്ടയല്പക്കത്തെ തൈമാവിനു കല്ലെറിയിച്ചു്പാറമടക്കിടയില് പമ്മി പുകയൂതിക്കൊതികേറ്റിച്ചു.നിമിഷത്തേന് തുള്ളികളെല്ലാം നീ വാറ്റിയെടുത്തു കുടിച്ചുഅമ്മയെനിക്കാദ്യം തന്നോരു തന് മൊഴിയും പാട്ടും താളവുംഎന് കനവും വെച്ചോരു ചെല്ലവുമെങ്ങോ നീ കൊണ്ടു കളഞ്ഞുമണലിട്ടെന് മനസ്സു നിറച്ചു മണമാടും കുളിരു മറച്ചുപുലരിയില് മഷി കോരിയൊഴിച്ചു, പകലെല്ലാം കീറിയെടുത്തുഅന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞുഅന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞുനീ തന്നതു യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രംനീ തന്നതു് പെരുകും വയറും കുഞ്ഞിത്തല നരയും മാത്രംനാലതിരും ചുമരുകള് മാത്രം, നാദത്തിനു് യന്ത്രം മാത്രംഓടാത്ത മനസ്സുകള് മാത്രം, ഒഴിവില്ലാനേരം മാത്രംമാറുന്ന വെളിച്ചം മാത്രം മാറാത്ത മയക്കം മാത്രംഇനിയീപ്രേതങ്ങള് നിന്നെപ്പേടിപ്പിക്കട്ടെ,കണ്ണൂകളെ കാളനിശീദം കൊത്തിവലിക്കട്ടെകൂരിരുളില് ചോറും തന്നു പുറത്തു കിടത്തട്ടെകരിവാവുകള് തലയില് വന്നു നിറഞ്ഞു പറക്കട്ടെകരിനാഗം നിന്റെ കിനാവില് കയറി നടക്കട്ടെതീവെയിലിന് കടുവകള് നിന്നെ കീറിമുറിക്കട്ടെകളിമുറ്റത്താരും നിന്നെ കൂട്ടാതാവട്ടെകൂടറിയാപാതകള് നിന്നെ ചുറ്റിമുറുക്കട്ടെനാളത്തെക്കൊരടാവിട്ടൊരു നൂറടി നല്കട്ടെനിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെഎന്നരുവിയതിന് മീതെപാഞ്ഞെങ്ങും നിറയട്ടെനിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെഎന്നരുവിയതിന് മീതെപാഞ്ഞെങ്ങും

No comments:

Post a Comment