Friday 30 January 2015

Kadha

എന്തിനാണ് കല്യാണം കഴിക്കുന്നത്?
പണ്ടത്തെ എന്റെ ഒടുക്കത്തെ സംശയം ആയിരുന്നു
എന്തിനാണ്
എല്ലാരും കല്യാണം കഴിക്കുന്നതെന്ന്. എത്ര
ആലോചിച്ചിട്ടും പിടി കിട്ടീല. വീട്ടില്
ചോദിക്കാനും പറ്റില്ല.
അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള
നാട്ടിലെ കാദര്ക്കാനോട് ചോദിച്ചു. കാദര്ക്ക
ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചു തന്നു. കഥ
ഇതാണ്. കുറെ ഉറുമ്പുകള് ഒരു ദിവസം ഒരു
പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു.
അപ്പോള് അവര് ഒരു പ്ലാവില് നല്ല പഴുത്ത ചക്ക
കണ്ടു. എല്ലാര്ക്കും ആഗ്രഹം തോന്നി ആ ചക്ക
തിന്നാന്. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ്
ബാക്കി ഉള്ളവരോട് പറഞ്ഞു
നിങ്ങളൊക്കെ ഇവിടെ നില്ക്ക് ഞാന്
പോയി നോക്കീട്ടു വരാം. ചക്ക
നല്ലതാണെങ്കില് ഞാന് വന്നു പറയാം എന്ന്.
ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു.
അങ്ങിനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്ക
പരിശോധിക്കാന് പോയി. കുറെ കഴിഞ്ഞിട്ടും ആ
ഉറുമ്പ് മടങ്ങി വന്നില്ല. അപ്പോള്
രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു
"അവന് നമുക്ക് തരാതെ ചക്ക മുഴുവന് തിന്നേണ്ട
പരിപാടിയാ, ഞാന് പോയി നോക്കീട്ടു വരാം"
അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്ക
പരിശോധിക്കാന് പോയി. അതും തിരിച്ചു
വന്നില്ല. രണ്ടു പേരും തങ്ങളെ പറ്റിച്ചു എന്ന്
മനസ്സിലാക്കിയ ബാക്കി ഉറുമ്പുകള്
മൂന്നാമത്തെ ഉറുമ്പിനെ പറഞ്ഞയച്ചു. പോയവര്
ഒന്നും വന്നില്ല. പോയവര് പോയവര് ചക്ക തിന്നു
തീര്ക്കുകയാണ് എന്ന് കരുതിയ
ബാക്കി ഉറുമ്പുകളും ഓരോരുത്തരായി ചക്ക
തിന്നാന് പോയി. എന്നാല് സത്യത്തില്
സംഭവിച്ചതെന്താ? ചക്ക തിന്നാന് പോയ
ആദ്യത്തെ ഉറുമ്പടക്കം എല്ലാരും ചക്കയില്
കയറിയ ഉടനെ ചക്കയുടെ ഉള്ളിലുള്ള
വെളഞീറിനുള്ളില്‍ കുടുങ്ങി ഒട്ടിപ്പിടിച്ചു
അങ്ങോട്ടും ഇങ്ങോട്ടും തിരിയാന് കഴിയാത്ത
വിധം പിടക്കുകയായിരുന്നു. ഇന്നും ഉറുമ്പുകള് ചക്ക
തിന്നാന് കയറുന്നു. വെളഞീറില് പറ്റിപ്പിടിച്ചു
പിടയുന്നു. പുറത്തുള്ള ഉറുമ്പുകള് തെറ്റിദ്ധരിച്ചു ചക്ക
തിന്നാന് ഓടിക്കയറൂന്നു. കാദര്ക്ക കഥ പറഞ്ഞു
നിര്ത്തി.

No comments:

Post a Comment