Saturday 31 January 2015

5

അയാൾ ആ ഫ്രീസർ പ്ലാന്റിന്റെ ടെക്‌നിക്കൽ ഇൻചാർജ്‌ ആയിരുന്നു.. വളരെ വലിയ പ്ലാന്റ്‌ ആയിരുന്നത്‌ കൊണ്ടും അന്ന് ഇടക്കിടെ ചില സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്‌ കൊണ്ടും അയാളുടെ കീഴിലുള്ള ജോലിക്കാർക്ക്‌ വേണ്ട നിർദ്ദേശങ്ങൾ നൽകി  ഓടിനടന്നിരുന്ന അയാൾക്ക്‌ ആ ദിവസം ഒരു തലവേദന തന്നെയായിരുന്നു.. ഉച്ചയോടെ തകരാറുകൾ എല്ലാം ക്ലിയർ ചെയ്ത സമാധാനത്തിലായിരുന്നു അയാൾ, അന്നത്തെ വർക്ക്‌ കഴിഞ്ഞു അയാളുടെ ജോലിക്കാർ പോകുന്ന തിരക്കിലായിരുന്നു..ജോലിയോട്‌ വല്ലാത്തൊരു ആത്മാർത്ഥതയായിരുന്നു അയാൾക്ക്‌,, തികഞ്ഞ ഈശ്വരവിശ്വസിയായിരുന്ന അയാളെ സംബന്ധിച്ചിടത്തോളം അത്‌ വിശ്വാസത്തിന്റെ ഭാഗമായിരുന്നു. പോകുന്നതിനു മുൻപ്‌ താൻ ക്ലീയർ ചെയ്ത ഭാഗത്ത്‌ പോയി ഒന്നുകൂടെ ഉറപ്പു വരുത്തുന്നതിനാണ്‌ അയാൾ ആ ഫ്രീസ്ഡ്‌ കാബിനിലേക്ക്‌ കടന്നത്‌.. എല്ലാം ഭംഗിയായി നടക്കുന്നു എന്നു സമധാനിച്ച്‌ തിരിച്ച്‌ പുറത്ത്‌ കടക്കുന്നതിനായി വതിലിനടുത്തെത്തിയ അയാൾ ആ സത്യം മനസിലാക്കി.... കാബിന്റെ ഓട്ടോമാറ്റിക്‌ ഡോർ അടഞ്ഞിരിക്കുന്നു.. ഇനി പുറത്ത്‌ നിന്നല്ലാതെ ആ ഡോർ തുറക്കാൻ കഴിയില്ലെന്നുള്ള  തിരിച്ചറിവ്‌ അയാളുടെ തലച്ചോറിൽ ഒരു മിന്നൽപിണർ സ്രൃഷ്ടിച്ചു,വ്രൃഥാവിലാണെന്നറിയാമായിരുന്നിട്ടും  അറിയാവുന്ന രീതിയിലൊക്കെ അയാൾ അത്‌ തുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. മിനുട്ടുകളുടെ ദൈർഘ്യംകൂടുന്നതിനനുസരിച്ച്‌ ശരീരം മരവിച്ച്‌ തുടങ്ങുന്നത്‌ അയാളറിഞ്ഞു.. ഇനി കൂടിയാൽ അരമണിക്കൂർ, അതിനുള്ളിൽ പുറത്ത്‌ കടക്കാൻ  കഴിഞ്ഞില്ലെങ്കിൽ...... പുന്നാര മക്കൾ തണുത്ത്‌ മരവിച്ച അയാളുടെ ശരീരം കെട്ടിപ്പിടിച്ച്‌ വാവിട്ടു കരയുന്ന രംഗമാണ്‌ ആ സമയം അയാളുടെ മനസിലൂടെ കടന്നു പോയത്‌.. ഇല്ല രക്ഷപ്പെടില്ല കഴിഞ്ഞു... ജീവിതം തീരുകയാണ്‌.. സെക്കന്റുകൾ മിനുട്ടുകൾക്കും മിനുട്ടുകൾ മണിക്കൂറുകൾക്കും വഴിമാറി.. അയാൽ സവ്വശക്തിയുമെടുത്ത്‌ ഉറക്കെ വിളിച്ചുനോക്കി,  ശബ്ദം പുറത്തേക്കു വരുന്നില്ല,  അയാളുടെ ഹ്രൃദയവും ശ്വസകോശവുമൊക്കെ തണുത്തുറക്കാൻ തുടങ്ങിയിരിക്കുന്നു.. അയാളുടെ കണ്ണുകൾ മുകളിലേക്കുയർന്നു..  നാഥാ......

വാതിൽ തുറക്കുന്ന ശബ്ദമാണ്‌ അയാളുടെ കണ്ണുകളെ തുറപ്പിച്ചത്‌......വാതിൽ തുറന്നു പിടിച്ച്‌ മുന്നിൽ നിന്നിരുന്ന കമ്പനി ഗേറ്റിൽ സ്ഥിരമായി നിൽകാറുള്ള സെക്യൂരിറ്റിക്കാരന്റെ കൈകളിലേക്ക്‌ അയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ബോധം വീണുകിട്ടുമ്പോൾ അയാൾ ആശുപത്രിയിലായിരുന്നു..ചുറ്റും കമ്പനിയുടെ മാനേജ്‌മെന്റും സ്റ്റാഫും കുടുംബാംഗങ്ങളും... മരണതീരത്ത്‌ നിന്നും ജീവിതത്തിലേക്ക്‌ താൻ തിരിച്ചു വന്നു എന്ന യാഥാർത്ഥ്യം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു... ആ സംശയം  അപ്പോഴും അയാളിൽ ബാക്കിയായിരുന്നു..അതറിയാനുള്ള ആകാംക്ഷയിൽ അയാൾ തന്നെ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്ന ആ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തേക്കു നോക്കി....അത്‌ മനസിലാക്കിയിട്ടെന്ന പോലെ അയാൾ പറഞ്ഞുതുടങ്ങി...... സർ... കഴിഞ്ഞ എട്ട്‌ വർഷമായി ഞാൻ ഈ കമ്പനിയുടെ ഗേറ്റിൽ നിൽക്കാൻ തുടങ്ങിയിട്ട്‌, എത്രയോ ജോലിക്കാർ എന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അവരാരും എന്നോട്‌ സംസാരിക്കുകയോ മൈൻഡ്‌ ചെയ്യുകയോ ചെയ്യാറില്ല. പക്ഷെ സാർ...രാവിലേയും വൈകീട്ടും എന്നോട്‌ എന്തെങ്കിലുമൊന്നു പറയാതെ ഒരു കുശലാന്വേഷണം നടത്താതെ ഒരിക്കലും എന്റെ മുന്നിലൂടെ കടന്നു പോയിട്ടില്ല... അതിനു വേണ്ടി മാത്രമായി സാർ വരുമ്പോഴും പോകുമ്പോഴും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും.. ഇന്നു രാവിലെ സാർ എന്നോട്‌ സലാം പറഞ്ഞ്‌ പോയതു ഞനോർത്തിരുന്നു...വൈകീട്ട്‌ സാർ തിരിച്ച്‌   പോകുന്നത്‌ കാണതായപ്പോൾ എനിക്കു സംശയമായി.. ഏത്ര തിരക്കാണെങ്കിലും എന്നോട്‌ ഒന്നു കൈ വീശിയെങ്കിലും കാണിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.. സാറിത്ര വൈകേണ്ട കാര്യമില്ലല്ലോ? സാറിനെന്തെങ്കിലും സംഭവിച്ച്‌ കാണുമോ? എനിക്കെന്തോ മനസിനൊരസ്വസ്ഥത തോന്നി... അങ്ങിനേയാണ്‌ ഞ്ഞാൻ സാറിനെ അന്വേഷിച്ചിറങ്ങിയത്‌.. അകത്തൊരിടത്തും കാണാതായപ്പോ ഞാൻ ഓരോ ഫ്രീസർ കാബിനും തുറന്നു നോക്കുകയായിരുന്നു..... ഇത്രയും കേട്ടു കഴിഞ്ഞപ്പോഴെക്കും അയാൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു പോയിരുന്നു

Moral..

ആരേയും വില കുറച്ച്‌ കാണാതിരിക്കുക. നമ്മുടെ ഒരു ചെറു പുഞ്ചിരിയോ അഭിവാദ്യമോ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം..

Friday 30 January 2015

4

അമേരിക്കയില്‍ വെച്ച് പൂച്ചകളുടെ ഒരു ഗുസ്തി മത്സരം നടന്നു . ലോകത്തിലെ എല്ലാ പൂച്ചകളും മത്സരത്തിനുണ്ട്. കൂട്ടത്തില്‍ സോമാലിയയിലെ പൂച്ചയും. ആദ്യം അമേരിക്കയിലെ പൂച്ചയും ജര്‍മ്മനിയിലെ പൂച്ചയും തമ്മില്‍ ഗംഭീര മത്സരം നടന്നു .
അമേരിക്കയിലെ പൂച്ച വിജയിച്ചു .ബ്രിട്ടനും ഫ്രാന്‍സും മത്സരിച്ചു. ബ്രിട്ടണിലെ പൂച്ച വിജയിച്ചു . നല്ല വാശിയുള്ള മത്സരങ്ങള്‍ ... സമ്പന്ന രാജ്യങ്ങളിലെ പൂച്ചകളുടെ മത്സരം കാണാന്‍ പതിനായിരങ്ങള്‍ അവിടെ എത്തിയിരുന്നു, അവസാനം എല്ലാവരും പ്രതീക്ഷിച്ചപ്പോലെ അമേരിക്കയുടെ പൂച്ച ഫൈനലില്‍ എത്തി .പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സോമാലിയയിലെ പൂച്ചയും ഫൈനലില്‍ എത്തി . ആളുകള്‍ കൂവാന്‍ തുടങ്ങി. രണ്ട് ഇടിക്ക് അല്ലെങ്കില്‍ മൂന്നിടിക്ക് . സോമാലിയയിലെ പൂച്ച തരിപ്പണമാകുമെന്ന് ബൂര്‍ഷാ കാണികള്‍ അലറിപ്പറഞ്ഞു.
മത്സരം തുടങ്ങി ,കനത്ത മത്സരം , ഇഞ്ചോടിഞ്ച് പോരാട്ടം. മത്സരം കുറെ നീണ്ടു അവസാനം എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് സോമാലിയയിലെ പൂച്ച വിജയിച്ചു .
കിട്ടിയ കപ്പും വാങ്ങി വേച്ച് വേച്ച് നടന്നു പോവുകയായിരുന്നു , അപ്പോഴുണ്ട് മുന്നില്‍ അമേരിക്കയിലെ പൂച്ച സോമാലിയയിലെ പൂച്ചയുടെ അടുത്തേക്ക് വന്നു .
സോമാലിയയിലെ പൂച്ച ചിരിച്ചു .
അമേരിക്കയിലെ പൂച്ച ചിരിച്ചില്ല . എന്നിട്ട് പറഞ്ഞു ഞാന്‍ അമേരിക്കയിലെ പൂച്ചയാണ് ,നിന്‍റെ നാട്ടില്‍ നിങ്ങളുടെ പ്രസഡന്‍റ് തിന്നുന്നതിനെക്കാള്‍ നാലിരട്ടി ഭക്ഷണമാണ് ഞാന്‍ കഴിക്കുന്നത് ,മണ്ണ് മാത്രം തിന്നാന്‍ കിട്ടുന്ന ഒരു നാട്ടില്‍ നിന്നുവന്ന് എങ്ങിനെ എന്നെ തോല്‍പ്പിച്ചു !!??
സോമാലിയയിലെ പൂച്ചക്ക് ആ വാക്കുകള്‍ കേട്ടപ്പോള്‍ അത് ഉള്ളില്‍ തട്ടിയുള്ള സംസാരമാണെന്ന് മനസ്സിലായി .
പൂച്ച പ്രതികരിച്ചു
പ്രിയ സുഹൃത്തേ നീ ആരോടും പറയില്ലെങ്കില്‍ ഞാനൊരു കാര്യം പറ

യാം . ഞാന്‍ സോമാലിയയിലെ പൂച്ചയല്ല . പുലിയാണ്!!!

3

എന്തുകൊണ്ട് ഇന്ത്യയുടെ ഒരു വിമാനം പോലും കാണാതെ ആകുന്നില്ല ? . .. . ഉ: നമ്മ മലയാളികള്‍ പണ്ടു മുതലേ വിമാനത്തിന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ എന്തു പണിചെയ്താലും അത് നിര്‍ത്തിവെച്ചിട്ട് അത് നോക്കി നില്‍ക്കും....നമ്മുടെ ഒരു കണ്ണ് എപ്പൊഴും നമ്മുടെ വിമാനത്തില്‍ മേല്‍ ഉണ്ട്..... ����������

K 2

പണ്ട് കൈമള്‍ മുംബൈയില്‍ ഫ്ലാറ്റില്‍ താമസിക്കുന്ന കാലം .....

അടുത്ത ഫ്ലാറ്റില്‍ ഒരു ഹിന്ദിക്കാരനും ഭാര്യയും ...

ഒരു ദിവസം ഭര്‍ത്താവില്ലാത്ത സമയത്ത് ഒരു ഡോര്‍ ബെല്‍ ...

കതകു പാതി തുറന്നു ചോദിച്ചു .....ആരാണ് ? എന്ത് വേണം ?

കാഴ്ചയില്‍ വളരെ മാന്യനായ മനുഷ്യന്‍ .......വളരെ ഭവ്യതയോടെ മറുപടി .
മാഡം ...ഒരു കാര്യം അറിയാന്‍ വന്നതാണ് ..... നിങ്ങള്‍ക്ക് ശാരിരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശേഷിയുണ്ടോ ??

പകച്ചു പോയ ആ പാവം ലേഡി വാതില്‍ വലിച്ചടച്ചു അകത്തേക്ക് പോയി ...

അടുത്ത ദിവസവും ഡോര്‍ ബെല്‍ ...

കതകു പാതി തുറന്നപ്പോള്‍ അയ്യാള്‍ തന്നെ ....

മാഡം ...ഒരു കാര്യം അറിയാന്‍ വന്നതാണ് ..... മാഡത്തിന്റെ ലൈന്ഗിക അവയവം പ്രോപ്പര്‍ വര്‍ക്കിംഗ്‌ ആണോ ??

ദേഷ്യത്തില്‍ വാതില്‍ വലിച്ചടച്ചു അവര്‍ അകത്തേക്ക് പോയി ...

രാത്രി ഭര്‍ത്താവിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു ....

ഭര്‍ത്താവ് വളരെ ശാന്തനായി പ്രതികരിച്ചു ....

നീ ഒരു കാര്യം ചെയ്യു...നാളെ അവന്‍ വരുമോ എന്ന് നോക്കാം ... ഞാന്‍ ലീവ് എടുക്കാം ...

വന്നവന്‍ ചോദിക്കുമ്പോള്‍ ...ശേഷിയുണ്ടെന്നും അവയവം പ്രോപ്പര്‍ വര്‍ക്കിംഗ്‌ ആണെന്നും പറയൂ...

നമുക്കൊന്നു നോക്കാം ..എന്തായിരിക്കും അവന്റെ പ്രതികരണം ...

അല്പം ഭയത്തോടെയെങ്കിലും ഭാര്യ സമ്മതം മൂളി .........

പിറ്റേന്നും ഡോര്‍ ബെല്‍ ...ഭര്‍ത്താവ് കതകിനോടടുത്തു ഒരു വടിയുമായി ഒളിഞ്ഞു നില്‍ക്കുന്നു ...

അയ്യാള്‍ ചോദിച്ചു ..മാഡം ...ഒരു കാര്യം അറിയാന്‍ വന്നതാണ് ..... നിങ്ങള്‍ക്ക് ശാരിരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശേഷിയുണ്ടോ ??

മാഡത്തിന്റെ ലൈന്ഗിക അവയവം പ്രോപ്പര്‍ വര്‍ക്കിംഗ്‌ ആണോ ??

അവള്‍ ഉത്തരം നല്‍കി ...എനിക്ക് ശാരിരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശേഷിയുണ്ട് .....എന്റെ എല്ലാ അവയവും പ്രോപ്പര്‍ വര്‍ക്കിംഗ്‌ ആണ് ...നിങ്ങള്‍ക്ക് എന്ത് വേണം ??

വീണ്ടും വളരെ മാന്യമായ മറുപടി ....

മാഡം അത് അറിഞ്ഞതില്‍ വളരെ സന്തോഷം ...

എങ്കില്‍ നിങ്ങളുടെ ഭര്‍ത്താവിനോട് അത് ഉപയോഗിക്കാന്‍ ദയവായി പറയുക ...എന്റെ ഭാര്യയുടെ പുറകെ ചുറ്റി കറങ്ങാതെ അവളെ വെറുതെ വിടുക ....എങ്കില്‍ ഞാന്‍ ഇറങ്ങട്ടെ ...

ഭര്‍ത്താവ് വടിയുമായി വടികണക്കെ കതകിനു പിന്നില്‍ ..����

K 1

ഫേസ് ബുക്ക്‌ ചാറ്റിങ്ങിലൂടെ ഞാനൊരു അമേരിക്കകാരിയുമായി പ്രണയത്തിലായി , ഞാനത് വീട്ടിൽ അവതരിപ്പിക്കുകയും ചെയ്തു . വീട്ടിൽ എല്ലാവർക്കും സമ്മതം ! പിന്നീടാണ് എനിക്കൊരു സംശയം ഇവൾ അമേരിക്കക്കാരി തന്നെയാണോ ? സംശയം വച്ച് പൊറുപ്പിക്കാൻ ഞാൻ നിന്നില്ല, അന്ന് ചാറ്റിൽ വന്നപ്പോൾ അവളോട്‌ ഇംഗ്ലീഷിൽ തന്നെ ചോദിച്ചു"How many kilometers from Washington D.C. to Miami Beach? "അവൾ നാണിച്ചു പോയിട്ടുണ്ടാകും ..!തെല്ലു നാണത്തോടെ തന്നെയാണ് അവൾ ഉത്തരം പറഞ്ഞതും" I am the answer...Kilometres and kilometres.. in these days of degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!! "എന്റെ കണ്ണ് നിറഞ്ഞുപോയി . ഓ മൈ ഗോഡ് !! ഈ പെങ്കൊച്ചിനെയാണല്ലോ ഞാൻ വെറുതെ സംശയിച്ചത്

Kadha

എന്തിനാണ് കല്യാണം കഴിക്കുന്നത്?
പണ്ടത്തെ എന്റെ ഒടുക്കത്തെ സംശയം ആയിരുന്നു
എന്തിനാണ്
എല്ലാരും കല്യാണം കഴിക്കുന്നതെന്ന്. എത്ര
ആലോചിച്ചിട്ടും പിടി കിട്ടീല. വീട്ടില്
ചോദിക്കാനും പറ്റില്ല.
അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള
നാട്ടിലെ കാദര്ക്കാനോട് ചോദിച്ചു. കാദര്ക്ക
ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചു തന്നു. കഥ
ഇതാണ്. കുറെ ഉറുമ്പുകള് ഒരു ദിവസം ഒരു
പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു.
അപ്പോള് അവര് ഒരു പ്ലാവില് നല്ല പഴുത്ത ചക്ക
കണ്ടു. എല്ലാര്ക്കും ആഗ്രഹം തോന്നി ആ ചക്ക
തിന്നാന്. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ്
ബാക്കി ഉള്ളവരോട് പറഞ്ഞു
നിങ്ങളൊക്കെ ഇവിടെ നില്ക്ക് ഞാന്
പോയി നോക്കീട്ടു വരാം. ചക്ക
നല്ലതാണെങ്കില് ഞാന് വന്നു പറയാം എന്ന്.
ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു.
അങ്ങിനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്ക
പരിശോധിക്കാന് പോയി. കുറെ കഴിഞ്ഞിട്ടും ആ
ഉറുമ്പ് മടങ്ങി വന്നില്ല. അപ്പോള്
രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു
"അവന് നമുക്ക് തരാതെ ചക്ക മുഴുവന് തിന്നേണ്ട
പരിപാടിയാ, ഞാന് പോയി നോക്കീട്ടു വരാം"
അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്ക
പരിശോധിക്കാന് പോയി. അതും തിരിച്ചു
വന്നില്ല. രണ്ടു പേരും തങ്ങളെ പറ്റിച്ചു എന്ന്
മനസ്സിലാക്കിയ ബാക്കി ഉറുമ്പുകള്
മൂന്നാമത്തെ ഉറുമ്പിനെ പറഞ്ഞയച്ചു. പോയവര്
ഒന്നും വന്നില്ല. പോയവര് പോയവര് ചക്ക തിന്നു
തീര്ക്കുകയാണ് എന്ന് കരുതിയ
ബാക്കി ഉറുമ്പുകളും ഓരോരുത്തരായി ചക്ക
തിന്നാന് പോയി. എന്നാല് സത്യത്തില്
സംഭവിച്ചതെന്താ? ചക്ക തിന്നാന് പോയ
ആദ്യത്തെ ഉറുമ്പടക്കം എല്ലാരും ചക്കയില്
കയറിയ ഉടനെ ചക്കയുടെ ഉള്ളിലുള്ള
വെളഞീറിനുള്ളില്‍ കുടുങ്ങി ഒട്ടിപ്പിടിച്ചു
അങ്ങോട്ടും ഇങ്ങോട്ടും തിരിയാന് കഴിയാത്ത
വിധം പിടക്കുകയായിരുന്നു. ഇന്നും ഉറുമ്പുകള് ചക്ക
തിന്നാന് കയറുന്നു. വെളഞീറില് പറ്റിപ്പിടിച്ചു
പിടയുന്നു. പുറത്തുള്ള ഉറുമ്പുകള് തെറ്റിദ്ധരിച്ചു ചക്ക
തിന്നാന് ഓടിക്കയറൂന്നു. കാദര്ക്ക കഥ പറഞ്ഞു
നിര്ത്തി.