Thursday, 28 November 2013
AYYAPPA SONG 1
മണ്ഡലമാസപ്പുലരികൾ പൂക്കും പൂങ്കാവനമുണ്ടേ
മഞ്ഞണിരാവു നിലാവു വിരിക്കും പൂങ്കാവനമുണ്ടേ തങ്കപ്പൂങ്കാവനമുണ്ടേ
(മണ്ഡല)
ജഢമുടിമൂടിയ കരിമല കാട്ടിൽ തപസ്സിരിക്കുന്നു
വെളുത്തമുത്തുക്കന്നിമുകിലുകൾ മുദ്രനിറക്കുന്നു
(2)
കാട്ടാനകളോടൊത്തു കരിമ്പുലി കടുവ പടയണികൾ
കണിക്കൊരുക്കും മണിനാഗങ്ങൾ
തിരുനടകാക്കുന്നു
(മണ്ഡല)
പൊന്നമ്പല മണിപീഠം തെളിയും
തിരുനട കണികണ്ടു
ചിൻമുദ്രാംഗിത യോഗസമാധിപ്പൊരുളൊളി കണികണ്ടു
(2)
അർക്കതാരകച്ചക്രം ചുറ്റും തിരുവടി കണികണ്ടു
പ്രപഞ്ചമൂലം മണികണ്ഠൻ തിരുനാമം കണികണ്ടൂ
തിരുനാമം കണികണ്ടു
(മണ്ഡല)
Subscribe to:
Post Comments (Atom)
No comments:
Post a Comment