Thursday, 28 November 2013

AYYAPPA SONG 1

മണ്ഡലമാസപ്പുലരികൾ പൂക്കും പൂങ്കാവനമുണ്ടേ മഞ്ഞണിരാവു നിലാവു വിരിക്കും പൂങ്കാവനമുണ്ടേ തങ്കപ്പൂങ്കാവനമുണ്ടേ (മണ്ഡല) ജഢമുടിമൂടിയ കരിമല കാട്ടിൽ തപസ്സിരിക്കുന്നു വെളുത്തമുത്തുക്കന്നിമുകിലുകൾ മുദ്രനിറക്കുന്നു (2) കാട്ടാനകളോടൊത്തു കരിമ്പുലി കടുവ പടയണികൾ കണിക്കൊരുക്കും മണിനാഗങ്ങൾ തിരുനടകാക്കുന്നു (മണ്ഡല) പൊന്നമ്പല മണിപീഠം തെളിയും തിരുനട കണികണ്ടു ചിൻമുദ്രാംഗിത യോഗസമാധിപ്പൊരുളൊളി കണികണ്ടു (2) അർക്കതാരകച്ചക്രം ചുറ്റും തിരുവടി കണികണ്ടു പ്രപഞ്ചമൂലം മണികണ്ഠൻ തിരുനാമം കണികണ്ടൂ തിരുനാമം കണികണ്ടു (മണ്ഡല)

SWAMI

തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമി വാടിവീഴും പൂവുകളെ തുയിലുണർത്തും സ്വാമി വെള്ളിമണി ശ്രീകോവിലിൽ വാണരുളും സ്വാമി അയ്യപ്പസ്വാമി..അയ്യപ്പസ്വാമി വിഷ്ണുവും നീ ശിവനും നീ ശ്രീമുരുകനും നീ പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പസ്വാമി കാലവും നീ പ്രകൃതിയും നീ കാരണവും നീ എന്നും കാത്തരുളുക വരമരുളുക കൈവണങ്ങുന്നേൻ അയ്യപ്പസ്വാമി അഭയമയ്യപ്പസ്വാമി നീട്ടിനിൽക്കും കൈകളിൽ നീ നിധി തരില്ലേ എന്റെ വീട്ടിലൊരു കൊച്ചനുജനായി കൂടെവരില്ലേ ആറ്റുനോറ്റു ഞ്ഞങ്ങൾ വരും നിൻ തിരുനടയിൽ എന്നും കാത്തരുളുക വരമരുളുക കൈവണങ്ങുന്നേൻ അയ്യപ്പസ്വാമി അഭയമയ്യപ്പസ്വാമി